ഞാന്‍ രാഷ്ട്രീയക്കാരനല്ല ഒരു പൗര സ്ഥാനാര്‍ത്ഥിമാത്രമാണ് ; ഗോപാലകൃഷ്ണ ഗാന്ധി

ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതിന് 18 രാഷ്ട്രീയ പാര്‍ട്ടികളും സമ്മതമറിയിച്ചിരിക്കുകയാണ്.

18 പ്രതിപക്ഷ കക്ഷികളും തന്നെക്കുറിച്ചു ചിന്തിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും,ഒരു രാഷ്ട്രിയക്കാരനായല്ല പൗര സ്ഥാനാര്‍ത്ഥിയായാണ് സ്വയം കാണുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്നുവെന്നും, എന്നാല്‍ ജനാധിപത്യത്തിലും ഇന്ത്യക്കാരുടെ സാമാന്യബോധത്തിലും വിശ്വാസമുണ്ടെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ തൃണമൂല്‍ നേതാവ് ഡെറക് ഒബ്രിയാന്‍ ഗാന്ധിയുടെ പേര് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Top