പെരുമ്പാവൂര്‍: യുഡിഎഫ് കണ്‍വീനറായി തുടരാന്‍ താന്‍ പ്രപ്തനാണെന്ന് പി.പി തങ്കച്ചന്‍. കോണ്‍ഗ്രസ് നേതാവ് കെ സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തങ്കച്ചന്റെ പെരുമ്പാവൂരിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മുതിര്‍ന്ന നേതാക്കള്‍ സ്വമേധയ മാറി നില്‍ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ച് കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് തങ്കച്ചന്റെ പ്രതികരണം.
സ്ഥാനത്തു തുടരുന്നതിനെ തടയുന്ന തരത്തില്‍ തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഓര്‍മക്കുറവോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ല. ഇത്രയുംനാള്‍ കണ്‍വീനര്‍ സ്ഥാനത്തു തുടരാന്‍ കഴിയുമെങ്കിലും ഇനിയും കഴിയും. എന്നിരുന്നാലും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ സ്ഥാനത്തുനിന്നു മാറാന്‍ തയാറാണ് തങ്കച്ചന്‍ പറഞ്ഞു. പാര്‍ട്ടിയിലും യുഡിഎഫിലും നേതൃമാറ്റം വേണമെന്ന യുവാക്കളുടെ ആവശ്യം അനവസരത്തിലാണെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി.