I am the victim of sexual harassment in madrassa, says Ali akbar

കോഴിക്കോട്: താന്‍ മദ്രസയിലെ ലൈംഗിക പീഡനത്തിന് ഇരയെന്ന് സംവിധായകന്‍ അലി അക്ബര്‍. അന്ന് ഭയംമൂലം ആരോടും ഒന്നും പറഞ്ഞില്ലെന്നും അന്ന് തന്നെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ ജീവിച്ചിരിപ്പുണ്ടെന്നും കാന്തപുരത്തിന് താന്‍ തെളിവ് തരാമെന്നും അലി അക്ബര്‍ വ്യക്തമാക്കി.

എന്റെ എട്ടാമത്തെ വയസിലാണ് താന്‍ പീഡനത്തിന് ഇരയായത്. അന്നത്തെ സംഭവം തന്നെ മാനസികമായി തളര്‍ത്തിയിരുന്നു. എന്നേപ്പോലെ പലരും പീഡനത്തിരയാണ് . ആരും ഭയം മൂലം ഒന്നും പുറത്തുപറയുന്നില്ല. ഇത്തരം സംഭവങ്ങള്‍ മൂടിവച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ അവകാശവാദങ്ങള്‍ ശരിയല്ലെന്നും അക്ബര്‍ അലി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അക്ബറിന്റെ പ്രതികരണം.

മദ്രസയില്‍ ഒരു തരത്തിലുമുള്ള പീഡനങ്ങളും നടക്കുന്നില്ലെന്നും അത്തരത്തില്‍ നടക്കുന്നുണ്ടെങ്കില്‍ തെളിവു തരാനും കാന്തപുരം വെല്ലുവിളിച്ചിരുന്നു.

Top