ന്യൂഡല്‍ഹി:എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസിനെ വെല്ലുവിളിച്ച് ശിവസേന എംപി രവീന്ദ്ര ഗ്വയ്ക്ക് വാദ്.
എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി മര്‍ദിച്ച സംഭവത്തിനെ തുടര്‍ന്ന് എംപിക്കെതിരെ വിമാന കമ്പനി ഡല്‍ഹി പൊലീസില്‍ ക്രിമിനല്‍ കേസ് നല്‍കിയിരുന്നു.
ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധൈര്യമുണ്ടെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ എംപി ഡല്‍ഹി പൊലീസിനെ വെല്ലുവിളിച്ചത് . ഒരു 60 വയസുകാരന്‍ എങ്ങനെയാണ് പെരുമാറേണ്ടതെന്ന് തനിക്കറിയാമെന്നും പാര്‍ട്ടി തന്റെയൊപ്പമുണ്ടെന്നും രവീന്ദ്ര ഗ്വയ്ക്ക് വാദ് മാധ്യമങ്ങളോട് പറഞ്ഞു
ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്യേണ്ടിവന്നതാണ് ഒസ്മാനാബാദില്‍നിന്നുള്ള എം.പി.യെ പ്രകോപിപ്പിച്ചത്.
വിമാനത്തില്‍ ബിസിനസ് ക്ലാസില്ലെന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ പറഞ്ഞെങ്കിലും ഗായക്വാഡ് തൃപ്തനായില്ല. തുടര്‍ന്ന് എംപിയെ അനുനയിപ്പിക്കാനെത്തിയ ഡെപ്യൂട്ടി ക്രൂ മാനേജറിനെ എംപി പലതവണ ചെരുപ്പൂരിയടിച്ചിരുന്നു.
മാപ്പുപറയുന്ന പ്രശ്‌നമില്ലെന്നും എയര്‍ ഇന്ത്യ തന്നോടാണ് മാപ്പുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്നോട് മോശമായി പെരുമാറിയവരെക്കുറിച്ച് എയര്‍ ഇന്ത്യ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം രവീന്ദ്ര ഗെയിക്‌വാദിന് എയര്‍ലൈന്‍സ് അസോസിയേഷന്‍ യാത്രചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി. എം പിയുടെ ഫ്‌ളൈറ്റ് യാത്രകള്‍ അടിയന്തിര പ്രാധാന്യത്തോടെ വിലക്കിയതായി അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍നിന്ന് പുനെയിലേക്ക് യാത്ര ചെയ്യാന്‍ വെള്ളിയാഴ്ച്ച എം പി ബുക്ക് ചെയ്ത ഫ്‌ളൈറ്റ് ടിക്കറ്റ് എയര്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.