‘അങ്ങനെയൊരു സ്റ്റാഫ് എനിക്കില്ല’; ചില മാധ്യമങ്ങളുടെ രീതി അപലപനീയം: മന്ത്രി ഡോ. ആര്‍ ബിന്ദു

തിരുവനന്തപുരം: എം ജി സര്‍വ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ മന്ത്രി ആര്‍ ബിന്ദുവിന്റെ സ്റ്റാഫ് അംഗത്തിനും പങ്കുണ്ടെന്ന വാര്‍ത്തകള്‍ വ്യാജം. സംഘര്‍ഷത്തില്‍ പങ്കാളിയെന്ന് പറയപ്പെടുന്ന കെ എം അരുണ്‍ എന്ന പേരില്‍ തനിക്കൊരു സ്റ്റാഫ് അംഗവുമില്ലെന്ന് മന്ത്രി അറിയിച്ചു. സംഭവത്തിലേക്ക് യാതൊരു അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ച് ഓഫീസിലെ ഒരു സ്റ്റാഫംഗം അക്രമത്തില്‍ ഉള്‍പ്പെട്ടുവെന്നാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ആര്‍ ബിന്ദു പറഞ്ഞത്: അങ്ങനെയൊരു സ്റ്റാഫ് അംഗം എനിക്കില്ല; അപലപനീയമാണ് ചില മാധ്യമങ്ങളുടെ രീതി. എം ജി സര്‍വ്വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടന്ന വിദ്യാര്‍ഥിസംഘര്‍ഷം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിലേക്ക് അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ചു എന്റെ ഓഫീസിലെ ഒരു സ്റ്റാഫംഗം അക്രമത്തില്‍ ഉള്‍പ്പെട്ടുവെന്നാണ് ചിലര്‍ വാര്‍ത്ത നല്‍കിയത്. വാര്‍ത്തയില്‍ പറഞ്ഞ പേരില്‍ ഒരു സ്റ്റാഫംഗം എന്റെ ഓഫീസില്‍ ഇല്ല തന്നെ. വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്തുന്നതാണ് മാധ്യമധര്‍മ്മം. മിക്കവരും അത് ചെയ്തു; സന്തോഷം.

Top