I don’t want bounty of Sudhakran: P.K Ragesh

കണ്ണൂര്‍: കെ.സുധാകരനെതിരെ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ്. സുധാകരന്റെ ഔദാര്യം വാങ്ങി പാര്‍ട്ടി പ്രവര്‍ത്തനം നടത്തേണ്ട ആവശ്യമില്ല.

ഡിസിസി നേതൃത്വമോ സുധാകരനോ അല്ല, തന്റെ കാര്യം തീരുമാനിക്കേണ്ടതെന്നും മുന്നോട്ട് വച്ച ഉപാധികളില്‍ നിന്ന് പിന്നോട്ടില്ലെന്നും രാകേഷ് പറഞ്ഞു. തന്നെ പുറത്താക്കിയവരില്‍ വിശ്വാസമില്ല. ആരെ പിന്തുണയ്ക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രാഗേഷ് വ്യക്തമാക്കി.

രാഗേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കെ.സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി.സി.സി ഇക്കാര്യം കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചു.

സ്ഥാന മാനങ്ങള്‍ നല്‍കി ആരെയും ആകര്‍ഷിക്കേണ്ടന്നാണ് പാര്‍ട്ടി നിലപാടെന്നും അച്ചടക്ക നടപടി എടുത്തവരുടെ കാര്യത്തില്‍ പുനപരിശോധനയില്ലെന്നും സുധീരന്‍ പറഞ്ഞിരുന്നു.

Top