തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ആര്‍ ചന്ദ്രശേഖരന്‍. കെ കരുണാകരനെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെയാണ് കാലം തിരിച്ചടി നല്‍കുന്നതെന്ന് ആര്‍ ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോയെന്നും പോസ്റ്റിലുണ്ട്. ഇനിയുള്ള കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണോ ജനങ്ങളാണോ എന്ന ചോദ്യത്തോടെയാണ് ആര്‍ ചന്ദ്രശേഖരന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രമുഖ ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമാണ് ആര്‍ ചന്ദ്രശേഖരന്‍. ഇന്നലെ ഐ ഗ്രൂപ്പ് നേതാവായ അജയ് തറയിലും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
(ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…)
ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ. കെ.കരുണാകരന്‍. കോണ്‍ഗ്രസ്സുകാരുടെ മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഒരോര്‍മ്മയാണ് ലീഡറുടേത്. പ്രീയപ്പെട്ട ലീഡറെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ കാലം തിരിച്ചടി നല്‍കുന്നു. ചെയ്തുപോയ മഹാപാപങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ.
ഇനിയെന്ത്?
പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്?