ലണ്ടന്‍ : ബ്രിട്ടനില്‍ത്തന്നെ തുടരുമെന്ന് വ്യവസായ പ്രമുഖന്‍ വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ല.
കോണ്‍ഗ്രസും ബിജെപിയും തന്നെ രാഷ്ട്രീയമായി പന്തുതട്ടുകയാണെന്ന് മല്യ ബ്രിട്ടനിലെ സില്‍വര്‍ സ്റ്റോണില്‍ രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
സിവില്‍ കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യപ്രകാരമാണ്. ആരോപണങ്ങളെ നിയമപരായി നേരിടും. ബ്രിട്ടനിലും നിയമുണ്ട്. തെളിവുണ്ടെങ്കില്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അതുമായി വന്ന് നിയമനടപടികള്‍ നടത്താമെന്നും മല്യ പറഞ്ഞു.
മല്യയെ കൈമാറാന്‍ ഇന്ത്യ-ബ്രിട്ടന്‍ ചര്‍ച്ചതുടരുന്നതിനിടെയാണ് മല്യ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.