മാനസികാരോഗ്യ ദിനത്തില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ച് ആമീര്‍ഖാന്‌റെ മകള്‍ ഇറ ഖാന്‍. നാലു വര്‍ഷമായി താന്‍ വിഷാദരോഗിയാണെന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇറ ഖാന്‍ പറയുന്നു. ഇപ്പോള്‍ ആരോഗ്യനില ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരപുത്രി പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇറ വിഡിയോയില്‍ പറയുന്നു.
നീണ്ട കുറിപ്പ് സഹിതമാണ് ഇറ വീഡിയോ പോസ്റ്റ് ചെയ്തത്. ഒരുപാടാളുകള്‍ക്ക് ഇതോപറ്റി പറയാനുണ്ടാവും. കാര്യങ്ങള്‍ ശരിക്കും ആശയക്കുഴപ്പം ഉണ്ടാക്കുകയും സമ്മര്‍ദമുണ്ടാക്കുകയും അതേസമയം ലളിതവും കുഴപ്പമില്ല എന്നു തോന്നുകയും എന്നാല്‍ കുഴപ്പമല്ലാതിരിക്കുകയും ചെയ്യുന്നു. അവയെല്ലാം ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. പക്ഷേ ഞാന്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയെന്ന് കരുതാന്‍ ആഗ്രഹിക്കുന്നു, മാനസികാരോഗ്യത്തെക്കുറിച്ചും മാനസിക രോഗത്തെക്കുറിച്ചും. അതുകൊണ്ട് എന്റെ ഈ യാത്രയില്‍ പങ്കുചേരൂ. നമുക്കൊരു സംഭാഷണം ആരംഭിക്കാം.. സന്തോഷം നിറഞ്ഞ ലോക മാനസികാരോഗ്യ ദിനം ആശംസിക്കുന്നു- എന്നു പറഞ്ഞാണ് ഇറ കുറിപ്പ് അവസാനിപ്പിച്ചത്.