തൃശൂര്‍: പ്രവര്‍ത്തിക്കാന്‍ ആളില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേക്ക് പോവുമെന്ന് സുരേഷ് ഗോപി ബിജെപി പ്രവര്‍ത്തകരോട് പറയുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത. ഇതിന് പിന്നാലെ സുരേഷ് ഗോപിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശിവന്‍കുട്ടി. ‘പ്രവര്‍ത്തിക്കാന്‍ ആളില്ലാത്തതിന്റെ പേരില്‍ ഒരാള്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു എന്നു കേട്ടു’, എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
തിരഞ്ഞെടുപ്പ് സന്ദര്‍ശനത്തിനിടെ ആളുകള്‍ കുറഞ്ഞതും വോട്ടര്‍ പട്ടികയില്‍ പ്രവര്‍ത്തകരുടെ പേര് ചേര്‍ക്കാത്തതുമാണ് സുരേഷ് ഗോപിയെ പ്രകോപനത്തിനിടയാക്കിയത്. തനിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ആളില്ലെങ്കില്‍ താന്‍ തിരുവനന്തപുരത്തേക്ക് പോയി രാജീവ് ചന്ദ്രശേഖറിന് വേണ്ടി പ്രവര്‍ത്തിച്ചോളാമെന്നും സുരേഷ് ഗോപി വീഡിയോയില്‍ പറയുന്നുണ്ട്. എന്താണ് ബൂത്തിന്റെയും ബൂത്ത് പ്രസിഡന്റെയും ജോലിയെന്നും സുരേഷ് ഗോപി ചോദിക്കുന്നുണ്ട്.