മഡ്ഗാവ്: ഐ ലീഗില്‍ പഞ്ചാബ് എഫ്സിയെ തോല്‍പ്പിച്ചത് മോഹന്‍ ബഗാന്‍. എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന്‍ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 42-ാം മിനുട്ടില്‍ ബാബയാണ് ടീമിന് വേണ്ടി ഗോള്‍ നേടിയത്.
3 -4-3 ഫോര്‍മേഷനിലിറങ്ങിയ പഞ്ചാബിനെ 4-5-1 ഫോര്‍മേഷനിലിറങ്ങിയാണ് മോഹന്‍ ബഗാന്‍ കീഴടക്കിയത്. മോഹന്‍ ബഗാന്‍ 11 മത്സരങ്ങളില്‍ എട്ട് ജയം രണ്ട് സമനില ഒരു തോല്‍വിയടക്കം 26 പോയിന്റാണ് ഉള്ളത്. എന്നാല്‍ പഞ്ചാബിന് 17 പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെ 2-1ന് ചെന്നൈ സിറ്റി മുട്ടുകുത്തിക്കുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു രണ്ട് ടീമും ഗോള്‍ നേടിയത്.