ചെന്നൈ: ഐ ലീഗില്‍ ഗോകുലം കേരള എഫ്സിക്ക് ജയം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിയെ ആണ് ഗോഗുലം കേരള തോല്‍പ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള വിജയം നേടിയത്.
79-ാം മിനുട്ടിലാണ് ഗോഗുലം ഗോള്‍ നേടിയത്. 4-3-3 ഫോര്‍മേഷനിലിറങ്ങിയ ചെന്നൈയെ 4-4-2 ഫോര്‍മേഷനിലാണ് ഗോകുലം വീഴ്ത്തിയത്. വിജയം സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനത്തെത്താനും ഗോകുലത്തിന് സാധിച്ചു.
എന്നാല്‍ തുല്യപോയിന്റുള്ള പഞ്ചാബ് ഗോള്‍ശരാശരിയുടെ അടിസ്ഥാനത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. മലബാറിയന്‍സ് 11 മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ച് ജയം രണ്ട് സമനില നാല് തോല്‍വിയടക്കം 17 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. മോഹന്‍ ബഗാനാണ് തലപ്പത്തുള്ളത്. ചെന്നൈ ഏഴാം സ്ഥാനത്താണുള്ളത്.
ഗോകുലത്തിന്റെ അടുത്ത എതിരാളി നെറോക്കയാണ്. നെറോക്കയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക.