ഐ ലീഗ്; റിയല്‍ കശ്മീരിനെ മുട്ടുകുത്തിച്ച് പഞ്ചാബ്, ചെന്നൈക്ക് സമനില

ലുധിയാന: ഐ ലീഗില്‍ റിയല്‍ കശ്മീരിനെ തോല്‍പ്പിച്ച് പഞ്ചാബ്. എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. മറ്റൊരു കളിയില്‍ ചെന്നൈ സിറ്റി സമനിലയും വഴങ്ങി. ട്രായു ആണ് ചെന്നൈ സിറ്റിയെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.

പഞ്ചാബ് 13 കളികളില്‍ നിന്നും 21 പോയന്റുമായി രണ്ടാം സ്ഥാനത്താണ്. ഡിപാന്‍ഡ ഡിക്ക(44) എന്നിവരാണ് പഞ്ചാബിനുവേണ്ടി ഗോള്‍ നേടിയത്. റിയല്‍ കാശ്മീര്‍ 10 കളിയില്‍ നിന്നും 15 പോയന്റുമായി ആറാം സ്ഥാനത്താണ്.

റിയല്‍ കാശ്മീരിന്റെ അടുത്ത മത്സരം ഫിബ്രുവരി 19ന് ചര്‍ച്ചില്‍ ബ്രദേഴ്സുമായാണ്. പഞ്ചാബ് ഫിബ്രുവരി 29ന് ഗോകുലവുമായി ഏറ്റുമുട്ടുന്നതാണ്.

ട്രായു കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. 13 കളികളില്‍ നിന്നും 16 പോയന്റുള്ള ട്രായു നാലാം സ്ഥാനത്താണുള്ളത്.

Top