കഴിഞ്ഞ ആഴ്ച ഐലീഗ് കിരീടം സ്വന്തമാക്കിയ ചെന്നൈ സിറ്റിക്ക് അഭിനന്ദനവുമായി ഫിഫ. ഫിഫാ പ്രസിഡന്റ് ഇന്‍ഫന്റീനോ ഔദ്യോഗിക കത്ത് മുഖേനയാണ് ചെന്നൈ സിറ്റിയെ അഭിനന്ദനങ്ങള്‍ അറിയിച്ചത്. ചെന്നൈയുടെ ആദ്യ ദേശീയ കിരീടത്തില്‍ എല്ലാ അഭിനന്ദനങ്ങളും നേരുന്നു എന്നായിരുന്നു കത്തില്‍ രേഖപ്പെടുത്തിയിരുന്നത്.
താരങ്ങള്‍ക്കും സ്റ്റാഫുകള്‍ക്കും പരിശീലകര്‍ക്കും തന്റെ അഭിനന്ദനങ്ങള്‍ ഇന്‍ഫന്റീനോ അറിയിച്ചു. ടീമിന്റെ കഠിന പ്രയത്നത്തിന് ലഭിച്ച ഫലമാണ് ഇതെന്നും ഇന്‍ഫന്റീനോ പറഞ്ഞു. ലീഗിന്റെ അവസാന ദിവസം മിനേര്‍വ പഞ്ചാബിനെ പരാജയപ്പെടുത്തി ആയിരുന്നു ചെന്നൈ സിറ്റി കിരീടം ഉറപ്പിച്ചത്. ലീഗില്‍ ചെന്നൈ സിറ്റിക്ക് ഒരു പോയന്റ് മാത്രം പിറകില്‍ ഈസ്റ്റ് ബംഗാള്‍ ഫിനിഷ് ചെയ്തിരുന്നു.