റൊമാന്റിക് സിനിമകള്‍ ചെയ്യാന്‍ ഇഷ്ടമാണ് : ആസിഫ് അലി

asif-ali

നിയത്തിപ്രാവ് പോലുള്ള റൊമാന്റിക് ചിത്രങ്ങള്‍ ചെയ്യാനിഷ്ടമാണെന്ന് യുവതാരം ആസിഫ് അലി. പുതുതലമുറയും അത്തരത്തിലുള്ള ചിത്രങ്ങള്‍ ആണ് ഇഷ്ടപ്പെടുന്നതെന്നും ആസിഫ് പറഞ്ഞു. മന്ദാരം ആണ് ആസിഫ് അലിയുടെ പുതിയതായി ഇറങ്ങാനുള്ള ചിത്രം. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

സാധാരണ പ്രണയ ചിത്രങ്ങള്‍ പോലെ ക്ലീഷേയല്ല മന്ദാരം. അതൊരു വ്യത്യസ്തമായ പ്രണയ ചിത്രമാണ്. അതില്‍ യാത്രയും ഒരു ഭാഗമാകുന്നുണ്ട്. എന്നാല്‍ ചിത്രമൊരു റോഡ് മൂവിയുമല്ല എന്നും ആസിഫ് പറഞ്ഞു. മണാലി, റോത്തംഗ് എന്നിവിടങ്ങളിലാണ് മന്ദാരം ചിത്രീകരിച്ചിട്ടുള്ളത്.

വ്യത്യസ്ത ഗെറ്റപ്പുകളില്‍ ആണ് ആസിഫ് അലി ചിത്രത്തില്‍ എത്തുന്നത്. ആനന്ദം ഫെയിം അനാര്‍ക്കലി മരിക്കാര്‍ ആണ് ആസിഫിന്റെ നായികയായി മന്ദാരത്തില്‍ എത്തുന്നത്. ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ഭഗത് മാനുവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top