കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ പ്രത്യാശയുടെ നൃത്തചുവടുകളുമായി യുവ ഡോക്ടര്‍മാര്‍. രാജ്യത്തെ 25 നഗരങ്ങളില്‍ നിന്നുള്ള 60 യുവ ഡോക്ടര്‍മാരാണ് ആശുപത്രി വേഷമായ സ്‌ക്രബ്‌സ് ധരിച്ച് സന്തോഷ നൃത്ത ചുവടുകളുമായി രംഗത്തെത്തിയത്.
ദുരന്തകാലത്തെ സമ്മര്‍ദങ്ങളില്‍ നിന്ന് മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ ലക്ഷ്യം വെച്ച് ചെയ്ത ഡോക്ടര്‍മാരുടെ ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ലോകമെങ്ങും സൂപ്പര്‍ ഹിറ്റായിരിക്കുന്നത്. എക്കാലത്തെയും മികച്ച സംഗീതകാരന്മാരില്‍ ഒരാളായ ഫാരല്‍ വില്യംസിന്റെ ‘ഹാപ്പി’ എന്ന ഗാനത്തിനൊപ്പം ചുവടുവെച്ചാണ് യുവ ഡോക്ടര്‍മാര്‍ സന്തോഷം പങ്കുവെച്ചത്.
രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ആശുപത്രി മുറികളും തിയേറ്ററുകളും വീടുകളുമാണ് നൃത്തം ചവിട്ടുന്നതിനുള്ള പശ്ചാത്തലം.
ഈ നൃത്തത്തില്‍ ഡോക്ടര്‍ ദമ്പതിമാരും കുട്ടികളുമൊക്കെ പങ്കാളികളായി. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഓരോരുത്തരും പകര്‍ത്തി നല്‍കിയത്. വീഡിയോയില്‍ നൃത്തം ചെയ്തിട്ടുള്ള ഡോക്ടര്‍മാരില്‍ 7 ദമ്പതിമാരുമുണ്ട്.
കേരളത്തില്‍ നിന്നുള്ള മൂന്ന് ഡോക്ടര്‍മാരും വീഡിയോയിലുണ്ട്. എറണാകുളം സൈമര്‍ ആശുപത്രിയുടെ മാനേജിങ് ഡയറക്ടര്‍ കൂടിയായ ഡോ. പരശുറാമും ഭാര്യ മീനു ബാട്ട്‌റയുമാണ് കേരളത്തില്‍ നിന്നുള്ള ദമ്പതിമാര്‍. മറ്റൊരാള്‍ കണ്ണൂര്‍ സ്വദേശിയായ ഡോ. അമര്‍ രാമചന്ദ്രനാണ്.