തിരുവനന്തപുരം: ചീഫ് സെക്രട്ടറി അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ഡിജിപി ജേക്കബ് തോമസ് മറുപടി നല്‍കി. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചിട്ടില്ല. സത്യം ജയിക്കട്ടെയെന്നു മാത്രമാണ് താന്‍ പറഞ്ഞതെന്ന് ഡിജിപി മറുപടി നല്‍കി.
മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. മറ്റ് പല ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് നീതി പുലര്‍ത്താന്‍ കടപ്പെട്ടിരിക്കുന്നു. ജോലിക്ക് വേണ്ടി മാത്രമല്ല നീതിക്ക് വേണ്ടി കൂടിയാണ് നില കൊണ്ടത്. അഖിലേന്ത്യാ സര്‍വ്വീസ് ചട്ട പ്രകാരം തലവന്മാര്‍ക്ക് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കാമെന്നും ഡിജിപി പറഞ്ഞു.