എന്റെ വിജയ,പരാജയങ്ങളെ ഗൗരവമായി കാണാറില്ല , അഭിനയത്തെ ആസ്വദിക്കുന്നു ; കരീന കപൂർ ഖാൻ

Kareena Kapoor Khan

ബോളിവുഡിലെ നീണ്ട 15 വർഷത്തെ അഭിനയ ജീവിതത്തിൽ കരീന കപൂർ നിരവധി വിജയ,പരാജയങ്ങളെ നേരിട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിലെ ഈ വിജയ-പരാജയങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് സുന്ദരി കരീന കപൂർ ഖാൻ.

ഞാൻ എന്റെ വിജയ,പരാജയങ്ങളെ ഗൗരവമായി കാണാറില്ലെന്നും, ഞാൻ എന്റെ ജോലിയെ ഒരുപാട് ഇഷ്ട്ടപ്പെടുന്നുവെന്നും അതിനാൽ അതിൽ ഉണ്ടാകുന്ന വിജയ,പരാജയങ്ങൾ ഒരിക്കലും എന്നെ ബാധിക്കാറില്ലെന്നും താരം പറഞ്ഞു.

മാത്രമല്ല വിജയ,പരാജയങ്ങളേക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് അഭിനയത്തിനാണെന്നും , ഞാൻ എന്റെ ജോലിയെ ആസ്വദിക്കുകയാണ് ചെയ്യുന്നതെന്നും എന്നാൽ ചിലർക്ക് അതിനുള്ള അവസരം ലഭിക്കാറില്ലെന്നും കരീന കൂട്ടിച്ചേർത്തു.

സെയ്ഫ് അലിഖാനുമായുള്ള വിവാഹത്തിന് ശേഷം താരം വീണ്ടും അഭിനയത്തിലേയ്ക്ക് തിരികെ എത്തുകയാണ്. സോനം കപൂർ,സ്വാര ഭാസ്ക്കർ എന്നിവർ ഒന്നിക്കുന്ന തമാശചിത്രമായ ചിത്രം വീര ദ വെഡ്ഡിങ്ങാണ് കരീനയുടെ പുതിയ ചിത്രം.

Top