മുംബൈ: ആപ്പിളിന്റെ പുത്തന്‍ മോഡലായ ഐഫോണ്‍ 5എസ്ഇ മാര്‍ച്ച് 21ന് വിപണിയിലെത്തും. നാല് ഇഞ്ചാണ് (10 സെന്റിമീറ്റര്‍) ഐഫോണിന്റെ പറ്റിയ വലിപ്പമെന്ന് കരുതുന്നവര്‍ ഏറെ ആവേശത്തോടെയാണ് ഐഫോണ്‍ 5 എസ്ഇയുടെ ലോഞ്ചിംഗിന് കാത്തിരിക്കുന്നത്.
ഐഫോണ്‍ 6എസിന്റെ മിക്കവാറും എല്ലാ സവിശേഷതകളും പുതിയ മോഡലിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഐഫോണ്‍ 6എസിലെ 3ഡി ടച്ച് സൗകര്യം ഐഫോണ്‍ 5എസ്ഇയില്‍ ഉണ്ടായേക്കില്ല. പുത്തന്‍ മോഡല്‍ വിപണിയിലെത്തുന്നതോടെ ആപ്പിള്‍ ഐഫോണ്‍ 5എസിന്റെ വില 15,000 രൂപയിലും കുറയുമെന്നും വാര്‍ത്തകളുണ്ട്.