ന്യൂഡല്‍ഹി: ആപ്പിളിന്റെ പുതിയ മോഡല്‍ ഐ ഫോണ്‍ 7ന്റെ ഉത്പാദനം ഇന്ത്യയില്‍ ആരംഭിച്ചു. ആപ്പിളിന്റെ തയ് വാനിലെ നിര്‍മാണ കരാറുള്ള വിസ്റ്റോണ്‍ ആണ് ബാംഗ്ലൂരില്‍ ഐ ഫോണ്‍ നിര്‍മിക്കുന്നത്. മാര്‍ച്ച് ആദ്യം മുതല്‍ ഉല്‍പാദനം ആരംഭിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.
ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്കായി ഐ ഫോണ്‍ എസ്ഇ, ഐ ഫോണ്‍ 6എസ് എന്നീ ഫോണുകളുടെ ഉല്‍പാദനവും ബാംഗ്ലൂരില്‍ തുടങ്ങിയെന്നും ആപ്പിള്‍ പറഞ്ഞു.
ഐ ഫോണ്‍ 7 ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങിയതിനാല്‍ വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.