സാംസങ് ഗ്യാലക്‌സി എസ് 8ന്റെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ പിന്‍ ക്യാമറയ്ക്കടുത്തേക്കു മാറ്റി കമ്പനിയുടെ എന്‍ജിനീയര്‍മാര്‍ക്ക് പിഴവ് പറ്റിയിരുന്നു.
ഐഫോണ്‍ പത്താം വാര്‍ഷിക പതിപ്പിന് (ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 8) മുന്‍ഭാഗം നിറഞ്ഞു നില്‍ക്കുന്ന, അല്‍പ്പം കുഴിഞ്ഞ OLED ഡിസ്‌പ്ലെയും മറ്റു നിരവധി ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാകും എത്തുക എന്നാണ് ഇതുവരെ കേട്ടിരുന്നത്. ഡിസ്‌പ്ലെയില്‍ തന്നെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഘടിപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പിളിന്റെ എന്‍ജിനീയര്‍മാരും ഇക്കാര്യത്തില്‍ പരാജയപ്പെട്ടു എന്നാണ് പുതിയ ആരോപണം.
ഐറിസ് സ്‌കാനര്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഉറപ്പായിട്ടില്ലത്രെ. ഹാര്‍ഡ്‌വെയര്‍ വാങ്ങുന്നതിലും പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഈ മോഡല്‍ സെപ്റ്റംബറില്‍ അവതരിപ്പിക്കപ്പെട്ടാലും നവംബറിലായിരിക്കാം വിപണിയില്‍ എത്തുകയെന്നും പറയുന്നു. ഇനി വരാനിരിക്കുന്ന പുതിയ ഐഫോണ്‍ മോഡലുകളില്‍ പ്രതീക്ഷിക്കുന്ന ഫീച്ചറുകളാണ്. 5.8, 5.5, 5, 4.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുകള്‍ ചെറിയ കുഴിവുള്ള തരത്തിലായിരിക്കും, ട്രൂടോണ്‍ ടെക്‌നോളജിയോടു കൂടിയ OLED സ്‌ക്രീന്‍, ഇരട്ട ക്യാമറ, ഐഫോണില്‍ ആദ്യമായി യുഎസ്ബിസി രംഗപ്രവേശനം ചെയ്‌തേക്കും.
വെര്‍ച്വല്‍ ഹോം ബട്ടണ്‍/ടച്ച് ഐഡി ഡിസ്‌പ്ലെയില്‍ തന്നെയോ ഫോണിനു പിന്നിലോ ആയിരിക്കും. ഇതു പൂര്‍ണ്ണമായും ഒഴിവാക്കപ്പെടാം എന്നു വാദിക്കുന്നവരുമുണ്ട്. മുഖം അല്ലെങ്കില്‍ ഐറിസ് സ്‌കാനിങ,് വയര്‍ലെസ് ചാര്‍ജിങ,് സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ അല്ലെങ്കില്‍ ഗ്ലാസ് നിര്‍മിതമായ ഫോണ്‍ കൂടുതല്‍ വാട്ടര്‍പ്രൂഫ് ആകും, ബെയ്‌സ് മോഡലിന്റെ സ്‌റ്റോറെജ് 64ജിബി ,3ജിബി റാമും ആയിരിക്കും ഉണ്ടാവുക. വില കൂടുതല്‍ ആയിരിക്കും .