ബെയ്ജിങ്: പഴയ ഐ ഫോണ്‍ മോഡലുകളുടെ വില്‍പ്പനയ്ക്ക് വിലക്ക് കല്‍പ്പിച്ച് ചൈന. പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കോടതി പഴയ ഐഫോണ്‍ മോഡലുകളുടെ വില്‍പന തടഞ്ഞത്.
യു എസിലെ ഒരു ചിപ്പ് നിര്‍മ്മാണ കമ്പനി ഇടപെട്ടതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ ഈ നടപടി. ക്വാല്‍കോം എന്ന ചിപ്പ് നിര്‍മ്മാ കമ്പനിയാണ് ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, എന്നീ മോഡലുകളുടെ വില്‍പന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഐഫോണ്‍ വില്‍പന വ്യാപകമായി ഇടിഞ്ഞിട്ടുണ്ട്. ഈ പേറ്റന്റ് ഉപഭോക്താക്കള്‍ക്ക് സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്യാനും ആപ്പുകള്‍ വേണ്ട രീതിയില്‍ ക്രമീകരിക്കാനുമാണ് സാധാരണയായി അനുവദിക്കുന്നത്. കോടതി ഉത്തരവിനെതിരെ ആപ്പിള്‍ കമ്പനി അപ്പീല്‍ നല്‍കിയിട്ടുണ്ട്. ആപ്പിളിന്റെ മറ്റു മോഡലുകള്‍ക്ക് നിരോധനം ബാധകമല്ല.