സ്മാര്‍ട്ട്‌ഫോണ്‍ മല്‍സരം കൂടുതല്‍ ശക്തമാകുകയാണ്. പഴയതും പുതിയതുമായ നിരവധി കമ്പനികള്‍ പുതിയ ഫീച്ചറുകളുടെ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയില്‍ ഇറക്കുന്നു.
എന്നാല്‍ ഉപഭോക്താക്കളെ പിടിക്കാന്‍ മിക്ക കമ്പനികളും പാടുപെടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ പുതിയ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാടുപെടുന്നു.ചൈനീസ്, ഇന്ത്യന്‍ കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളാണ് ഭൂരിഭാഗത്തിനു പ്രിയമെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പന്നങ്ങളായ ഐഫോണ്‍ 6എസ്, 6എസ് പ്ലസിനേക്കാള്‍ മികച്ചതാണ് ഹുവായിയുടെ നെക്‌സസ് 6 പിയെന്നാണ് ചില ടെക്ക് വിദഗ്ധര്‍ പറയുന്നത്. രാജ്യാന്തര വിപണിയില്‍ ഇറങ്ങി കുറഞ്ഞ കാലത്തിനിടെ പിടിച്ചുനില്‍ക്കാന്‍ നെക്‌സസ് 6പിക്ക് സാധിച്ചു. 2015 ല്‍ ഹുവായ് 100 ദശലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റപ്പോള്‍ ഇതില്‍ ഭൂരിഭാഗവും നെക്‌സസ് 6പിയായിരുന്നു.