വില കുറഞ്ഞ ഐഫോണ്‍ XR ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി

പ്പിള്‍ ഈ വര്‍ഷത്തെ വില കുറഞ്ഞ മോഡലിനെ വിപണിയില്‍ പുറത്തിറക്കി. 77,000 രൂപ (കൃത്യമായി പറഞ്ഞാല്‍ 76,900 രൂപ) വിലയുള്ള ഫോണാണ് ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയിരിക്കുന്നത്. ഐഫോണ്‍ XS മോഡലുകളെപ്പോലെ ഇരട്ട പിന്‍ ക്യാമറ സിസ്റ്റമോ, ഓലെഡ് സ്‌ക്രീനോ ഇല്ല. എന്നാല്‍, അവയുടെ തന്നെ പ്രൊസസറും ഫെയ്‌സ് ഐഡിയുമൊക്കെ ഈ ഫോണിനുമുണ്ട്.

6.1ഇഞ്ച് IPS (1792 x 828 പിക്‌സല്‍ റെസലൂഷന്‍, 326 ppi) | A12 ബയോണിക് പ്രൊസസര്‍, 3GB റാം, 64, 128, 256 ജിബി സ്റ്റോറേജ്, 12MP വൈഡ് ആംഗിള്‍ ക്യാമറ (F/1.8 അപേര്‍ച്ചര്‍), 5x ഡിജിറ്റല്‍ സൂം, 7MP ട്രൂഡെപ്ത് മുന്‍ക്യാമറാ സിസ്റ്റം, ഒരു ഇസിം ഉപയോഗിച്ചാല്‍ ഇരട്ട സിം സേവനം ലഭിക്കും.

26mm ലെന്‍സാണ് നല്‍കിയിരിക്കുന്നത്. മുന്‍-പിന്‍ ക്യാമറകള്‍ക്ക് പോര്‍ട്രെയ്റ്റ് മോഡുണ്ട്. ഐഫോണ്‍ XSനെക്കാള്‍ വലിയ ബാറ്ററിയാണ് ഈ ഫോണിനുള്ളത്.

Top