ഹാക്കര്‍മാരുടെ നോട്ടപ്പുള്ളിയായി ആപ്പിള്‍ ഐ ഫോണ്‍

ലണ്ടന്‍: മൊബൈല്‍ ഹാക്കിങ് രംഗത്ത് ആപ്പിള്‍ ഐ ഫോണിനെയാണ് നുഴഞ്ഞുകയറ്റക്കാര്‍ ഏറ്റവും കൂടുതല്‍ നോട്ടമിട്ടിരിക്കുന്നത്. ഏറ്റവും സുരക്ഷയേറിയ ഫോണാണ് ആപ്പിള്‍ എന്ന് പറയുന്നതിനിടയിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തല്‍.

ആപ്പിളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവു ശ്രമങ്ങളാണ് ആന്‍ഡ്രോയിഡിനു നേരെ വരുന്നതെന്ന് പഠനങ്ങള്‍ കണ്ടെത്തുന്നു. മൂന്നാം കക്ഷി ബഗുകള്‍ വഴിയുള്ള സ്മാര്‍ട്ട് ഫോണ്‍ ഹാക്കിംഗ് വര്‍ദ്ധിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ബ്രിട്ടനില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇതു വെളിപ്പെട്ടത്.

ഹാക്ക് ചെയ്യപ്പെട്ട ഐഫോണുകള്‍ക്കായുള്ള മൊത്തം തിരയല്‍ എണ്ണം ബ്രിട്ടനില്‍ 10,040 ആയിരുന്നു. 700 തിരയലുകളുമായി രണ്ടാം സ്ഥാനത്തെത്തിയ സാംസങിനേക്കാള്‍ വളരെ കൂടുതലാണ് ഇത്. എല്‍ജി, നോക്കിയ, സോണി എന്നിവയാണ് ഹാക്കര്‍മാര്‍ക്ക് താല്‍പ്പര്യമില്ലാത്ത ഫോണുകള്‍.

സ്‌നാപ്ചാറ്റ് രണ്ടാമതും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തുമാണ്. നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ടിനേക്കാള്‍ 16 മടങ്ങ് ഇന്‍ സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

Top