2ജി കേസിലെ ചരിത്ര വിധി കരുണാനിധിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്ന് എ.രാജ

ചെന്നൈ: 2ജി അഴിമതിക്കേസിലെ ചരിത്രപരമായ വിധി എം.കരുണാനിധിയുടെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നുവെന്ന് മുന്‍ ടെലികോം മന്ത്രി എ.രാജ.

കേസില്‍ രക്ഷകനായത് താങ്കളാണെന്നും കരുണാനിധിക്ക് എഴുതിയ കത്തില്‍ എ.രാജ പറയുന്നു.

ഇത്രയും കാലം എന്നെ നോക്കിയതും സംരക്ഷിച്ചതും താങ്കളാണ്. പക്ഷെ നമ്മുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയത് ആരായിരുന്നു? അവര്‍ക്ക് കുറേക്കാലത്തേക്ക് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞെങ്കിലും അന്തിമവിജയം നമ്മുടേത് തന്നെയായിരുന്നു.

ഐ.ടി രംഗത്ത് ടെക്‌നോളജിക്കല്‍ വിപ്ലവത്തിനായിരുന്നു നമ്മള്‍ തുടക്കമിട്ടത്. വാട്‌സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടേയും അത് യാഥാര്‍ഥ്യമാക്കി. പക്ഷെ ഇതെല്ലാം നമ്മുടെ ഭാഗത്ത് നിന്ന് സംഭവിച്ച തെറ്റുകളായാണ് അവര്‍ വിലയിരുത്തിയത്. ഈ രാജ്യത്ത് മാത്രം സംഭവിക്കുന്ന കാര്യമാണിതെന്നും രാജ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ടെലികോം മന്ത്രി എ.രാജ ഉള്‍പ്പെടെ കേസിലെ എല്ലാ പ്രതികളേയും പട്യാല സിബി.ഐ കോടതി വെറുതെവിട്ടത്.

Top