i stand my comments; adv sebastian paul

കൊച്ചി: അഭിഭാഷകരുടെ സംഘടനയിലെ അംഗത്വം നിലനിര്‍ത്തുന്നതിനായി തന്റെ നിലപാടിലും അഭിപ്രായത്തിലും മാറ്റം വരുത്തിാനാവില്ലെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍.

കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനിലെ അംഗത്വം എന്നത് ഒരു സാങ്കേതിക അംഗത്വം എന്നതു മാത്രമാണെന്നും അത് നഷ്ടപ്പെട്ടാലും ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകരായ സെബാസ്റ്റ്യന്‍ പോള്‍, കാളീശ്വരം രാജ്, എസ് ജയശങ്കര്‍, ശിവന്‍ മഠത്തില്‍, സിപി ഉദയഭാനു എന്നിവര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്‍ അച്ചടക്ക നടപടിക്കൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം

Top