ന്യൂഡല്‍ഹി: നോട്ട് നിരോധനം നിലവില്‍ വന്ന ശേഷം ആദായനികുതി വകുപ്പ് ഇതുവരെ പിടിച്ചെടുത്തത് 4807 കോടി രൂപയുടെ കള്ളപ്പണം. ഇതില്‍ 112 കോടി രൂപയുടെ പുതിയ നോട്ടുകളുമുണ്ട്.
609.39 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും അനധികൃതമായി സൂക്ഷിച്ചിരിക്കുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ആദായനികുതി നിയമപ്രകാരം, രാജ്യമെമ്പാടുമായി നടന്ന 1138 വിവിധ പരിശോധനകളില്‍ നിന്നാണ് ഇത്രയും തുക കണ്ടെടുത്തത്.
ജനുവരി അഞ്ച് വരെ നടന്ന പരിശോധനയില്‍, കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, അഴിമതി എന്നിങ്ങനെ 526 കേസുകളാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റെും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്