“ആവശ്യമില്ലാതെ എന്റെ മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിടുന്നു”- കൃഷ്‍ണകുമാര്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ലഭിച്ച് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോള്‍ ചിലര്‍ തന്നെ വ്യക്തിപരമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടനും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കൃഷ്‍ണകുമാര്‍.

സ്വതന്ത്ര വ്യക്തികളായ തന്റെ പെണ്‍മക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിടുകയാണെന്നും എന്നാല്‍ ഇതിനെയെല്ലാം താന്‍ അതിജീവിക്കുമെന്നും കൃഷ്‍ണകുമാര്‍ പറയുന്നു.

“ജീവിതത്തിലെ ഏറ്റവും വലിയ ശക്തി നാല് പെണ്മക്കളടങ്ങുന്ന ഈ സന്തുഷ്ട കുടുംബമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥി എന്ന നിലയിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യാൻ ആരംഭിച്ചപ്പോൾ സ്വതന്ത്ര വ്യക്തികളായ എന്റെ പെൺമക്കളെയും വിവാദങ്ങളിലേക്ക് വലിച്ചിട്ട് വ്യക്തിപരമായി ഉപദ്രവിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ഈ ഘട്ടത്തെ അതിജീവിക്കുകയും നേരിടുകയും തന്നെ ചെയ്യും.” കൃഷ്‍ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Top