‘ഒന്നു മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയതാണ് ഗീതു മോഹന്‍ദാസ്. പിന്നീട് വെളളിത്തിരയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരം ഇപ്പോള്‍ സംവിധാന രംഗത്തിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനിടയിലാണ് അഭിനയ രംഗത്തേക്ക് മടങ്ങാന്‍ ഇനി ഒരിക്കലും ആഗ്രഹമില്ലെന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും അഭിനേതാവായി ക്യാമറയുടെ മുന്നില്‍ പ്രത്യേക്ഷപ്പെടുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് ഗീതു ഇക്കാര്യം വ്യക്തമാക്കിയത്.
ഇനി ഒരിക്കലും അഭിനയത്തിലേയ്ക്ക് മടങ്ങി വരില്ലെന്നാണ് താരം പറയുന്നത്. ഒരിക്കലും താനൊരു നല്ല നടിയായിരുന്നില്ല. ഒരു ഫിലിം മേക്കര്‍ ആയ ശേഷം നമ്മുടെ തന്നെ കുറവുകള്‍ തിരിച്ചറിയണം. ഒരു കാര്യം ചെയ്യുന്നതില്‍ മികവില്ലെന്നു മനസ്സിലായാല്‍ പിന്നെയത് ഒരിക്കലും ചെയ്യരുത്- ഗീതു പറഞ്ഞു.