അരങ്ങേറ്റം തന്നെ ഉഗ്രന്‍ നേട്ടത്തിലൂടെ ആയതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ താരം മയങ്ക്അഗര്‍വാള്‍. അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ ഒരു തുടക്കക്കാരന്റെ പതര്‍ച്ചകളില്ലാതെ കളിച്ച മായങ്ക് മെല്‍ബണിലൂടെ നടന്ന് കയറിയത് ചരിത്രത്തിലേക്കാണ്. ഇപ്പോള്‍ ഇതാ താന്‍ നേടിയ ആ അപൂര്‍വ നേട്ടത്തെക്കുറിച്ച് പ്രതികരണവുമായി മായങ്ക് രംഗത്തെത്തിയിരിക്കുകയാണ്.
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാനായത് തന്റെ ഭാഗ്യമാണെന്നാണ് മയങ്ക് പറയുന്നത്. ഇന്ത്യന്‍ ടീമിലെത്താന്‍ ഒരു താരം ചെയ്യേണ്ടതെല്ലാം താനും ചെയ്തു. ‘രഞ്ജി ട്രോഫിയില്‍ റണ്‍സടിക്കുകയും, അങ്ങനെ ഇന്ത്യന്‍ ടീമിലെത്തുകയും ചെയ്തു.-മയങ്ക് അഗര്‍വാള്‍ പറഞ്ഞു.
അതു മാത്രവുമല്ല വിമര്‍ശനങ്ങള്‍ ഉയരുന്ന മെല്‍ബണ്‍ പിച്ചിനെക്കുറിച്ചും മായങ്ക് പറഞ്ഞു. ‘ എനിക്ക് പിച്ചിനെക്കുറിച്ച് പരാതികളില്ല. ബാറ്റ് ചെയ്യാന്‍ മികച്ച സ്ഥലമാണിത്. തുടക്കത്തില്‍ അല്പം പതുക്കെയായിരുന്നു പിച്ചിന്റെ സ്വഭാവം. വിക്കറ്റ് നഷ്ടപ്പെടുന്നതിനെക്കുറിച്ചൊന്നും താന്‍ ആലോചിച്ചില്ല. വരുന്നിടത്ത് വെച്ച് കാണാമെന്നായിരുന്നു താന്‍ ഓര്‍ത്തത്. ഞാനിപ്പോള്‍ വളരെ സന്തുഷ്ടനാണ് കാരണം, ഏകദിനത്തിലും, ടി20 യിലും ഇപ്പോള്‍ ടെസ്റ്റിലും തനിക്ക് റണ്ണുകള്‍ അടിക്കാന്‍ കഴിഞ്ഞിരിക്കുന്നു.’ മയങ്ക് അഗര്‍വാള്‍ പറഞ്ഞു.