ആരോഗ്യസ്ഥിതിക്ക് യാതൊരു കുഴപ്പവുമില്ല, 110 വയസ്സുവരെ ഞാന്‍ ജീവിക്കും: ദലൈ ലാമ

ന്യൂഡല്‍ഹി: തന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ സന്ദേശത്തെക്കുറിച്ച് പ്രതികരണവുമായി ദലൈ ലാമ. തന്റെ ആരോഗ്യസ്ഥിതിക്ക് യാതൊരു കുഴപ്പവുമില്ലെന്നും 110 വയസ്സുവരെ താന്‍ ജീവിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി.

ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ദലൈ ലാമയെ പ്രവേശിപ്പിച്ചതിന് പിന്നാലെ പരന്ന വാര്‍ത്തകളെ തള്ളിയാണ് അദ്ദേഹം തന്റെ ആയുസ്സ് പ്രവചിച്ചിരിക്കുന്നത്.ഇന്ത്യാ ഗവണ്‍മെന്റ് തന്റെ ആരോഗ്യകാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top