അവർ . . . പകരം ചോദിക്കാൻ പറന്നത് യുദ്ധസ്മാരകത്തിൽ ശപഥം ചെയ്ത് ! !

പുല്‍വാമയില്‍ ചിതറി തെറിച്ച 40 സൈനികരുടെ ചോരക്ക് മാത്രമല്ല, രാജ്യത്ത് ഇന്നുവരെ കൊല്ലപ്പെട്ട എല്ലാ സൈനികരുടെയും ജീവനാണ് ഇപ്പോള്‍ ഇന്ത്യ പകരം ചോദിച്ചിരിക്കുന്നത്. മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നടത്തി പാക്ക് ഭീകരര്‍ കൊന്ന് തള്ളിയ സാധാരണക്കാരായ നൂറ് കണക്കിന് ആളുകളുടെ ആത്മാക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന സന്ദര്‍ഭം കൂടിയാണിത് .പാക്ക് അധീന കാശ്മീരില്‍ മാത്രമല്ല പാക്കിസ്ഥാനില്‍ തന്നെ കയറിയാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ബാലക്കോട്ട് വന്‍ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

നൂറ് കണക്കിന് തീവ്രവാദികളും പാക് സൈനികരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആയിരം കിലോ ബോംബുകളാണ് ഇന്ത്യ പാകിസ്ഥാനില്‍ വിതറിയത്. മുന്‍പ് ഇന്ത്യ നടത്തിയ മിന്നല്‍ ആക്രമണം പാക്ക് അധീന കാശ്മീരില്‍ മാത്രമായി ഒതുക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പാക്കിസ്ഥാനെ തന്നെ ആക്രമിച്ച് ഇന്ത്യ ശരിക്കും പ്രതികാരം ചെയ്തിരിക്കുകയാണ്.രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യത്തിന് ശേഷം ആഗ്രഹിച്ച ഏറ്റവും കനത്ത തിരിച്ചടിയാണിത്. കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും ഇത്തരം ഒരു ആക്രമണം ഇന്ത്യന്‍ വ്യോമസേന നടത്തിയിരുന്നില്ല.

വാക്കും പ്രവര്‍ത്തിയും ഒന്ന് തന്നെയാണെന്ന് തെളിയിച്ച ശക്തമായ ആക്രമണം, അതാണ് ചൊവ്വാഴ്ച പുലര്‍ച്ചെ നടന്നിരിക്കുന്നത്.ഈ ചങ്കൂറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചേ പറ്റൂ. സൈനിക നടപടിക്ക് പൂര്‍ണ്ണ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാറിന്റെയും രാജ്യത്തിന്റെയും വിശ്വാസം സൈന്യം പൂര്‍ണ്ണമായും കാത്ത് സൂക്ഷിച്ചു.മിന്നല്‍ ആക്രമണമല്ല, മുന്‍കൂട്ടി പ്രഖ്യാപിച്ച ഒരു തിരിച്ചടി അതാണ് ഇന്ത്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ ആക്രമണത്തിന്റെ ലെവല്‍ ഒന്ന് വേറെ തന്നെയാണ്.

ഇന്ത്യന്‍ പ്രത്യാക്രമണം മുന്നില്‍ കണ്ട് സകല പ്രതിരോധ സംവിധാനങ്ങളും പാക്ക് സൈന്യം അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടും അതിനെയെല്ലാം മറികടന്ന് 50 മൈല്‍ താണ്ടി നടത്തിയ ആക്രമണം ലോകത്തെ തന്നെ അമ്പരപ്പിക്കുന്നതാണ്. ലോകത്തിന് മുന്നില്‍ ഓരോ ഇന്ത്യക്കാരനും അഹങ്കാരത്തോടെ തന്നെ തല ഉയര്‍ത്തി നില്‍ക്കാവുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. ചൈനക്കുള്ള ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്. ചൈനയുടെ സഹായത്തോടെയാണ് ഇന്ത്യന്‍ പ്രത്യാക്രമണത്തെ നേരിടാന്‍ പാക്ക് സൈന്യം പദ്ധതി തയ്യാറാക്കിയിരുന്നത്.

എന്നാല്‍ അവരുടെ വിമാന വേധ തോക്കുകള്‍ ഉള്‍പ്പെടെ സകല പ്രതിരോധ സംവിധാനങ്ങളും നിഷ്പ്രഭമായി. പാക്ക് റഡാറുകള്‍ക്ക് പോലും ഇന്ത്യയുടെ കരുത്തുറ്റ യുദ്ധവിമാനത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇത് പാക്ക് സൈന്യത്തെ സംബന്ധിച്ച് വന്‍ തിരിച്ചടിയാണ്. പാക്ക് പ്രതിരോധ സംവിധാനത്തിന്റെ ‘കരുത്താണ്’ ഇന്ത്യ പൊളിച്ചടുക്കിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യയെ വിജയിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മിറാഷ് വിമാനങ്ങളാണ് അതിര്‍ത്തി കടന്ന ഈ ആക്രമണത്തിലും പങ്കെടുത്തത്. ഭീകരര്‍ മാത്രമല്ല അനവധി പാക്ക് സൈനികരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എത്ര പേര്‍ കൊല്ലപ്പെട്ടു എന്ന് പറയാന്‍ പോലും പാക്കിസ്ഥാന് ഇപ്പോള്‍ നാണക്കേടാണ്.

ഇത്തരം ആക്രമണം ഇനിയും തുടരുമെന്ന സൂചനയാണ് ഇന്ത്യന്‍ സൈന്യം ഇപ്പോഴും നല്‍കുന്നത്. പാക്കിസ്ഥാന്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലായ്മ ചെയ്യാന്‍ മടിക്കില്ലന്ന വാശിയിലാണ് ഇന്ത്യന്‍ സൈന്യം.അതേ സമയം പാക്കിസ്ഥാന്റെ എയര്‍ സ്‌പെയ്‌സില്‍ കയറി ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ച് സുരക്ഷിതമായി തിരിച്ചെത്തിയ വാര്‍ത്ത അമ്പരപ്പോടെയാണ് പാക്ക് ഭരണകൂടം കേട്ടത്. പാക്ക് സൈന്യത്തിന് ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത് സൈനിക വക്താവിന്റെ ആദ്യ പ്രതികരണത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യക്കു വേണ്ടി ഇതുവരെ വീരമൃത്യു വരിച്ചത് 25,942 സൈനികരാണ്.ഇവര്‍ക്കായി രാജ്യ തലസ്ഥാനത്ത് യുദ്ധസ്മാരകം നിര്‍മ്മിച്ചതിനു ശേഷമാണ് പാക്കിസ്ഥാനില്‍ ഇന്ത്യന്‍ സേന ‘രക്താര്‍ച്ചന’ നടത്തിയിരിക്കുന്നത്.1947, 1965, 1971. വര്‍ഷങ്ങളിലെ പാക്ക് യുദ്ധത്തിലും 1962ലെ ചൈന യുദ്ധത്തിലും 1999ലെ കാര്‍ഗില്‍ യുദ്ധത്തിലും വീരമൃത്യു വരിച്ച സൈനികര്‍ക്കായി യുദ്ധ സ്മാരകത്തില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചാണ് മിറാഷ് വിമാനങ്ങള്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിട്ട് പറന്നുയര്‍ന്നത്.

Top