ന്യൂഡല്‍ഹി: വ്യോമസേന മേധാവി എയര്‍ മാര്‍ഷല്‍ ബിരേന്ദര്‍ സിംഗ് ധനോവ ഫ്രാന്‍സിലേക്ക്.
നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് തിങ്കളാഴ്ച ധനോവ ഫ്രാന്‍സിലേക്കു പുറപ്പെടുന്നത്.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
മുതിര്‍ന്ന ഫ്രഞ്ച് സൈനികരുമായും ധനോവ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങള്‍ നേരിടുന്ന പ്രതിസന്ധികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന. ഫ്രഞ്ച് വ്യോമസേനയുടെ ആസ്ഥാനവും ധനോവ സന്ദര്‍ശിക്കും.