ഗുവാഹട്ടി: ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ അതിര്‍ത്തി സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി വ്യോമസേന.കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ അസമില്‍ എത്തിച്ചിരിക്കുകയാണ് വ്യോമസേന. അസമിലെ മോഹന്‍ബാരി വ്യമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍ കൊണ്ടുവന്നിരിക്കുന്നത്.
അസമില്‍നിന്ന് അരുണാചല്‍ പ്രദേശിലെ വിജയനഗര്‍ സെക്ടറില്‍ വ്യാഴാഴ്ചയാണ് ചിനൂക്കുകളെ വിന്യസിച്ചത്. മൂന്ന് ഭാഗങ്ങളില്‍ നിന്ന് മ്യാന്‍മറിനാല്‍ ചുറ്റപ്പെട്ട സംസ്ഥാനത്തിന്റെ വിദൂര ഭാഗത്തേക്ക് 8.3 ടണ്‍ അവശ്യവസ്തുക്കള്‍ കൊണ്ടുപോകുന്നതിനായിരുന്നു ഇത്.
വിജയനഗറിലെ പൗരന്മാര്‍ക്ക് വേണ്ടിയുള്ള സാധനങ്ങളുമായി ചോപ്പര്‍ എടുക്കുന്ന വീഡിയോ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ടു ട്വീറ്റ് ചെയ്തു
അസമിന് പുറമെ സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവിങ്ങളിലേക്കും ചിനൂക്കിനെ ഉടന്‍ വിന്യസിച്ചേക്കും.
താഴ്വാരങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വളരെ പെട്ടന്ന് സൈന്യത്തെയും ആയുധങ്ങളെയും വിന്യസിക്കുന്നതിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററായാണ് ചിനൂക്കിനെ വിലയിരുത്തുന്നത്.20,000 അടി ഉയരമുള്ള ചിനൂക്ക് രാജ്യത്ത് ഹെലി-ലിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍വചിക്കുമെന്നാണ് വ്യോമസേന പറയുന്നത്.