ന്യൂഡല്‍ഹി : പാക് സൈന്യത്തിന്റെ പിടിയില്‍നിന്ന് തിരിച്ചെത്തിയ ഇന്ത്യന്‍വിങ് കമാന്‍ഡര്‍ അഭിനന്ദനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
‘സ്വന്തം നാട്ടിലേക്ക് തിരികെ വരൂ അഭിനന്ദന്‍. ഈ രാജ്യം താങ്കളുടെ അസാധാരണ ധൈര്യത്തെക്കുറിച്ച് എന്നും അഭിമാനം കൊള്ളും. 130 കോടി ഇന്ത്യക്കാര്‍ക്കുള്ള പ്രചോദനമാണ് നമ്മുടെ സായുധസേനകള്‍. വന്ദേ മാതരം!’എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
Welcome Home Wing Commander Abhinandan!
The nation is proud of your exemplary courage.
Our armed forces are an inspiration for 130 crore Indians.
Vande Mataram!
— Narendra Modi (@narendramodi) March 1, 2019
കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന് മുഴുവന്‍ മാതൃകയായ അഭിനന്ദ് വര്‍ധമാന്‍ തമിഴ്നാട്ടുകാരന്‍ ആണെന്നതില്‍ അഭിമാനമുണ്ടെന്നും ഉറിയിലെയും പുല്‍വാമയിലെയും ഭീകരാക്രമത്തിന് ശേഷം ധീര സൈനികരുടെ കരുത്ത് രാജ്യം കാണുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈകിട്ട് ഒമ്പത് മണിയോടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകൾ വൈകിച്ചാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടു നൽകിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വിങ് കമാൻഡറെ സ്വീകരിക്കാൻ എത്തിയിരുന്നു.