പൂനെ: വരുന്ന ഐ എസ് എല്ലില്‍ കളിക്കാന്‍ കനേഡിയന്‍ ഫുട്‌ബോള്‍ താരം ഇയാന്‍ ഹ്യൂം എത്തുന്നു. ഇത്തവണ എത്തുന്നത് കേരളാ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാനല്ല എന്നു മാത്രം. പൂനെ സിറ്റിക്കായാണ് അടുത്ത സീസണില്‍ ഹ്യൂം ബൂട്ടണിയുക. ഒരു വര്‍ഷത്തെ കരാറിലാണ് പൂനെ സിറ്റി ഹ്യൂമിനെ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ തുടര്‍ച്ചയായ അഞ്ചാം ഐഎസ്എല്‍ സീസണിലാണ് ഹ്യൂം ബൂട്ട് കെട്ടുക.
കഴിഞ്ഞ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടുക്കെട്ടിയ ഹ്യൂമിന് അധികം കളിക്കാന്‍ സാധിച്ചിരുന്നില്ല. പരിക്ക് കാരണം സീസണ്‍ പകുതിയോളം താരത്തിന് നഷ്ടമായിരുന്നു.
‘കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റേയും എടികെയുടേയും ഭാഗമായിരുന്നു. അവരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നു. എന്നാല്‍ മഞ്ഞപ്പടയോട് എനിക്ക് പ്രത്യേക സ്‌നേഹമുണ്ട്. ആ സ്‌നേഹം അതുപോലെ തുടരാന്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ എല്ലാ ഫുട്‌ബോളര്‍മാരേയും പോലെ കാര്യങ്ങള്‍ മാറിമറിയുകയാണ്. എന്റെ കഴിവിന്റെ മുഴുവനും ഞാന്‍ പുതിയ ക്ലബിന് വേണ്ടി സമര്‍പ്പിക്കും’. ഇയാന്‍ ഹ്യൂം പറഞ്ഞു.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ താരമാണ് ഹ്യൂം. 59 മത്സരങ്ങളില്‍ 28 ഗോളുള്‍ ഹ്യൂം നേടിയിട്ടുണ്ട്.