ബോളിവുഡ് നടി ശ്രീദേവിയുടെ അകാല മരണത്തെ തുടര്‍ന്ന് മക്കളായ ജാന്‍വിയും ഖുഷിയും അന്‍ഷുലയും അര്‍ജുനും ഒന്നിച്ചതില്‍ സന്തോഷമുണ്ടെന്ന് ബോണി കപൂര്‍. ധടക് സിനിമയുടെ ട്രെയിലര്‍ ലോഞ്ചിന് അന്‍ഷുലയും അര്‍ജുനും ജാന്‍വിയുടെ പിറന്നാളാഘോഷിച്ചിരുന്നു. അതുപോലെ, ജാന്‍വി അര്‍ജുന്റെ പിറന്നാളും ആഘോഷിച്ചിരുന്നു. സോനം കപൂറിന്റെ വിവാഹത്തിന് ബോണി കപൂറും നാല് മക്കളും ഒരുമിച്ച് ഫോട്ടോയും എടുത്തിരുന്നു. ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘അവര്‍ എല്ലാവരും ഒരുമിച്ചതില്‍ അതിയായ സന്തോഷമുണ്ട്. പരസ്പരം സ്‌നേഹിക്കുന്നവരാണ് അവര്‍. സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ച സമയത്താണ് ഈ ബന്ധം പുനസ്ഥാപിച്ചത്. അവരെല്ലാവരും എന്റെ ചോരയാണ്. ഇതിന്റെ എല്ലാ ക്രെഡിറ്റും അര്‍ജുനാണ്. അര്‍ജുന്‍ എന്റെ കൂടെ ദുബായിലേക്ക് വരികയാണ്. ജാന്‍വിയുടെയും ഖുഷിയുടേയും കൂടെയാണ് അന്‍ഷുലയുള്ളത്. അവര്‍ രണ്ട് അമ്മമാരുടെ മക്കളാണ്. അവര്‍ക്ക് ഇപ്പോള്‍ അവരുടെ അച്ഛനെ ആവശ്യമുണ്ട്. ഞാനും അവരുടേത് അടുത്തേക്ക് പോകുകയാണ്’ ബോണി കപൂര്‍ പറഞ്ഞു.