കൊച്ചി: ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയിലെ പ്രതീക്ഷയായിരുന്ന ഇയാന്‍ ഹ്യൂം ഈ സീസണിലെ ഐഎസ്എല്‍ മത്സരങ്ങളില്‍ കളിക്കില്ല. ചൊവ്വാഴ്ച നടന്ന പുനെ സിറ്റിക്കെതിരായ മത്സരത്തില്‍ ഇയാന്‍ ഹ്യൂമിന് പരുക്കേറ്റിരുന്നു.
കാര്യമായി പരുക്കേറ്റ ഹ്യൂമിന് വിശ്രമം അത്യാവശ്യമായതിനാല്‍ തുടര്‍ന്നുള്ള ഐഎസ്എല്‍ മത്സരങ്ങളില്‍ കളിക്കാനകില്ല. കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തിന്റെ അസാന്നിധ്യം കേരളത്തിന് തിരിച്ചടിയായിരിക്കുകയാണ്.
Warriors don't stay down, they get back up with more vigour.
Let's wish a speedy recovery to @Humey_7 who is likely to miss the rest of the season because of the injury he picked up against @FCPuneCity #KeralaBlasters #NammudeSwantham #LetsFootball #HeroISL pic.twitter.com/RBMbvlDLrR— Kerala Blasters FC (@KeralaBlasters) February 8, 2018
ഇയാന്‍ ഹ്യൂമിന്റെ പരുക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരേയും നിരാശയിലാക്കിയിരിക്കുകയാണ്. ഇതിന് മുന്‍പ് ഉഗാണ്ടന്‍ താരം കിസിറ്റോയും പരുക്ക് കാരണം സീസണ്‍ നഷ്ടമാകുന്ന അവസ്ഥയില്‍ ആയിരുന്നു. ഇയാന്‍ ഹ്യൂം കൂടി പരിക്കേറ്റ് പുറത്തേക്ക് പോകുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാകും.
ഐഎസ്എല്‍ സീസണ്‍ന്റെ തുടക്കത്തിലും ഇയാന്‍ ഹ്യൂം പരുക്ക് കാരണം വിശ്രമത്തിലായിരുന്നു. എന്നാല്‍, ഫിറ്റ്‌നെസ് വീണ്ടെടുത്ത ശേഷം മികച്ച പ്രകടനമായിരുന്നു ഇയാന്‍ ഹ്യൂം ബ്ലാസ്റ്റേഴ്‌സിനായി കാഴ്ചവെച്ചത്.