ന്യൂഡല്‍ഹി: ഐ.എ.എസ് ഉദ്യോഗസ്ഥനെ എം.എല്‍.എ മര്‍ദിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരെ പൊലിസ് കേസെടുത്തു. തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത്.
ഫെബ്രുവരി 19ന് കെജ്‌രിവാളിന്റെ വസതിയില്‍ നടന്ന യോഗത്തിനിടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ മര്‍ദനമുണ്ടായത്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനു നേരെ യോഗത്തിനിടെ കൈയേറ്റം നടന്നിരുന്നു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എം.എല്‍.എമാര്‍ മര്‍ദിച്ചതായി അന്‍ഷു പ്രകാശ് ആരോപിച്ചിരുന്നു. തുടര്‍ന്ന് കെജ്‌രിവാളിനെ പൊലീസ് ചോദ്യം ചെയ്യുകയും രണ്ട് തവണ വീട്ടില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു.