മണിപ്പൂരില്‍ ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍;സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല

ഇംഫാല്‍: മണിപ്പൂരില്‍ ഐഎഎസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍.സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.ജിരി ബാം ജില്ലയിലെ ഡിസി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനാണ് നടപടി. മെയ് തെയ് സമുദായക്കാരാനായ ഉദ്യോഗസ്ഥന് കുക്കി മേഖലയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവാണ് നല്‍കിയത്. ഇത് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തത്.

മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സംഘം സിബിഐ വിപുലീകരിച്ചു. മുപ്പത് ഉദ്യോഗസ്ഥരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് സംഘം വിപുലീകരിച്ചത്. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിന് 53 അംഗ സംഘത്തിനാണ് സിബിഐ നേരത്തെ രൂപം നല്‍കിയത്. ഇതിലേക്ക് മുപ്പത് പുതിയ ഉദ്യോഗസ്ഥരെ കൂടിയാണ് ഉള്‍പ്പെടുത്തി. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. എം.വേണുഗോപാല്‍, ജി പ്രസാദ് എന്നിവരാണ് മലയാളി ഉദ്യോഗസ്ഥര്‍.

രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്തത് ഉള്‍പ്പടെ 11 കേസുകളുടെ അന്വേഷണമാണ് സിബിഐ നടത്തുന്നത്. സുപ്രീംകോടതിയും അന്വേഷണം നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിക്കുന്നത്. ഇതിനിടെ തൌബല്‍ ജില്ലയിലെ യാരിപോക്കിലാണ് മൂന്ന് യുവാക്കള്‍ക്ക് വെടിയേറ്റു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ നടന്ന റെയ്ഡുകളില്‍ മൂന്ന് വിഘടനവാദിസംഘങ്ങളെ അറസ്റ്റ് ചെയ്ചതു. 5 ജില്ലകളില്‍ നടന്ന പരിശോധനയില്‍ തോക്കുകളും ഗ്രേനഡും പിടികൂടി.

Top