തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാനമന്ത്രിസഭാ യോഗം അനുമതി നല്‍കി.
ഐഎഎസ്സ് ഉദ്യോഗസ്ഥരുടെ കുടിവെള്ള, വൈദ്യുതിബില്ലുകള്‍ ഇനി സര്‍ക്കാര്‍ അടയ്ക്കും. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധി ഒഴിവാക്കി. വീട്ടില്‍ അറ്റന്‍ഡര്‍മാരെ വയ്ക്കുന്നതിന് ഇനി പണത്തിന്റെ പരിധിയില്ല.