തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തില്‍ നിന്ന് പിന്മാറി. സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് ഐഎഎസ് അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഐഎഎസുകാര്‍ അവധിയപേക്ഷ പിന്‍വലിച്ചു.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികള്‍ക്കെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍ അവധിയെടുത്തു പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നത്.
വിജിലന്‍സ് നടപടികളെത്തുടര്‍ന്നുള്ള ഉദ്യോഗസ്ഥരുടെ ആശങ്കകള്‍ മൂലം ഫയലുകള്‍ പലതും കെട്ടിക്കിടക്കുകയാണെന്നും പദ്ധതി നിര്‍വഹണത്തിന്റെ വേഗം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നുമാണ് ഐഎഎസുകാരുടെ നിലപാട്.