ias officials issue-kummanam against pinaray vijayan

kummanam

മലപ്പുറം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിരട്ടി ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഭരണത്തലവനായ മുഖ്യമന്ത്രി ചെയ്യേണ്ട നടപടിയാണോ ഇത്. പാര്‍ട്ടി സെക്രട്ടറിയുടെ നിലയിലാണ് പിണറായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സിപിഎം ഭരണത്തിന് കീഴില്‍ അക്രമരാഷ്ട്രീയം അതിന്റെ വിശ്വരൂപം കാട്ടുകയാണ്. ഇതിനെതിരേ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

ഏറ്റവും അധികം ദളിത് പീഡനങ്ങള്‍ നടക്കുന്നതും രാജ്യത്ത് ഏറ്റവും താറുമാറായ റേഷന്‍ വിതരണ സംവിധാനമുള്ളതും ഏറ്റവും ഉയര്‍ന്ന അരിവില നല്‍കേണ്ടതുമായ സംസ്ഥാനവും കേരളമായിരിക്കുമെന്നും കുമ്മനം വിമര്‍ശിച്ചു.

Top