ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചാവേറാക്രമണത്തിന് സാധ്യത; ബംഗാളിലും ബംഗ്ലാദേശിലും ജാഗ്രത…

terrorist

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ബുദ്ധപൂര്‍ണിമ ദിനത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉള്‍മുജാഹിദീന്‍ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകളാണ് ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

ഞായറാഴ്ചയാണ് ബുദ്ധപൂര്‍ണിമ. ആ ദിവസം ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയെത്തുടര്‍ന്ന് ബംഗാളില്‍ ഹിന്ദു- ബുദ്ധ ക്ഷേത്രങ്ങള്‍ക്ക് സുരക്ഷ ശക്തിപ്പെടുത്തി.

രണ്ടാഴ്ച മുമ്പ് ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പില്‍ ബംഗാളിനെ ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം വന്നിരുന്നു. ഇത് പരിഗണിച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

Top