ആകര്‍ഷകമായ ഡിസൈനോടുകൂടി ഐബോള്‍ കോംപ്ബുക്ക് മെരിറ്റ് ജി9 വിപണിയില്‍ എത്തി. 13,999 രൂപയാണ് ഇതിന്റെ വില. 11.6 ഇഞ്ച് ഡിസ്‌പ്ലേ, ഇന്റല്‍ സെലെറണ്‍ പ്രോസസര്‍ എന്‍3350, സ്മൂത്ത് മള്‍ട്ടി ടാസ്‌കിംഗിനായി 2.4 ജിഗാ ഹെഡ്‌സ് സ്പീഡും 2 ജിബി ഡിഡിആര്‍ 3റാമും, വിന്‍ഡോസ് 10 ഒഎസ്, 32 ജിബി ബില്‍റ്റ് ഇന്‍ സ്റ്റോറേജ്, കൂടാതെ മൈക്രോ എസ്ഡി കാര്‍ഡിലൂടെ 128 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി (പ്രൊവിഷണല്‍ സ്റ്റോറേജ് സ്ലോട്ടില്‍ ഘടിപ്പിക്കാവുന്ന എക്‌സ്റ്റേണല്‍ എച്ച്ഡിഡി, അഫിക്‌സ് എച്ച്ഡിഡി, എസ്എസ്ഡി എന്നിവയിലൂടെയും സ്റ്റോറേജ് സാധ്യമാണ്), 1 ടിബി വരെ സ്റ്റോറേജ് എന്നിവയാണ് കോംപ് ബുക്കിന്റെ പ്രധാന ഫീച്ചറുകള്‍.
ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ ബില്‍റ്റ് ഇന്‍ കോര്‍ട്ടാന, പിസിയെ വൈറസ്, മാല്‍വേര്‍ എന്നിവയില്‍ നിന്നു സംരക്ഷിക്കുന്ന ബില്‍റ്റ് ഇന്‍ ആന്റി വൈറസ് ഡിഫന്‍ഡര്‍ എന്നിവയാണ് കോംപ് ബുക്കിന്റെ മറ്റു പ്രത്യേകതകള്‍. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ പ്രവര്‍ത്തനത്തിനു സഹായിക്കുന്ന 5000 എംഎഎച്ച് പവര്‍ ബാക്ക് അപ് സപ്പോര്‍ട്ടും ഐബോള്‍ കോംപ് ബുക്ക് മെരിറ്റ് ജി 9 നുണ്ട്.