ലോകത്തിലെ തന്നെ ഏറ്റവും ചെറിയ കമ്പ്യൂട്ടര്‍ അവതരിപ്പിച്ച് ഐബിഎം. കമ്പ്യൂട്ടറിന്റെ വലിപ്പം 1×1 മില്ലിമീറ്ററാണ്. കമ്പ്യൂട്ടറിന്റെ നിര്‍മ്മാണ ചിലവും വളരെ കുറവാണെന്നാണ് കമ്പനി അഭിപ്രായപ്പെടുന്നത്.ഏകദേശം ഏഴു രൂപ. കമ്പ്യൂട്ടറില്‍ 886 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം പുറത്തിറക്കിയത്.
മൈക്രോസ്‌കോപിന്റെ സഹായത്തോടെ മാത്രമെ കുഞ്ഞന്‍ കമ്പ്യൂട്ടറെ കാണാന്‍ സാധിക്കുകയുള്ളു. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. എബിഎമ്മിന്റെ 5 ഇന്‍ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്നോളജികളില്‍ ഐബിഎം നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇന്‍ 5 പ്രൊജക്ട്.
സോളാര്‍ സെല്‍ ഉപയോഗിച്ചാണ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്.നിരീക്ഷണത്തിനും വിശകലനത്തിനും ആശയവിനിമയത്തിനും ശേഷിയുള്ളതാണ് പുതിയ ഇത്തിരി കുഞ്ഞന്‍ കമ്പ്യൂട്ടര്‍. സ്റ്റാറ്റിക് റാം ആണ് മെമ്മറിക്കായി ഉപയോഗിക്കുന്നത്. എല്‍ഇഡിയും ലൈറ്റ് സെന്‍സറും ഉപയോഗിച്ച് കമ്മ്യൂണിക്കേഷന്‍ നടത്താനും കമ്പ്യൂട്ടറിനാവാം. ബ്ലോക്ക് ചെയിന്‍, കൃത്രിമ ബുദ്ധി, എന്‍ക്രിപ്ഷന്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്, ക്രിപ്റ്റോ ആങ്കേഴ്സ് എന്നീ ടെക്നോളജികളിലാണ് 5 ഇന്‍ 5 ന്റെ പരീക്ഷണം.