ആറു വര്‍ഷങ്ങള്‍ക്ക് ശേഷം ഐവറി കോസ്റ്റിന്റെ പരിശീലകനായി ഒരു ഐവറിക്കാരന്‍ വരുന്നു. രാജ്യത്തിന്റെ ഫുട്‌ബോള്‍ ടീം പരിശീലകനായി ഇബ്രാഹീം കമാരയാണ് നിയോഗിക്കപ്പെട്ടത്. അവസാന ഏഴു മാസമായി ഐവറി കോസ്റ്റിന്റെ താല്‍ക്കാലിക കോച്ചായി നില്‍ക്കുക ആയിരുന്നു കമാര. ഇപ്പോള്‍ രണ്ട് വര്‍ഷത്തേക്കാണ് കമാരയുമായുള്ള ഐവറി കോസ്റ്റിന്റെ കരാര്‍.
2015ല്‍ ഹെര്‍വെ റെനാര്‍ഡ് പരിശീലകനായിരുന്നപ്പോള്‍ ഐവറി കോസ്റ്റിന്റെ സഹ പരിശീലകനുമായിരുന്നു കമാര്‍. AFCON യോഗ്യത നേടല്‍ ആകും കമാരയുടെ ആദ്യ ദൗത്യം. ലോകകപ്പ് യോഗ്യത ലഭിക്കാത്തത് കൊണ്ട് ഏഴു മാസം മുമ്പാണ് മുന്‍ പരിശീലകനായിരുന്ന മാര്‍ക്ക് വില്‍മോട്‌സിനെ ഐവറി കോസ്റ്റ് പുറത്താക്കിയത്.