ഇബ്രാഹിം കുഞ്ഞ് ആലുവയിലെ വീട്ടിലെത്തി; ചോദ്യം ചെയ്യലിന് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്ന്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റ് ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് കൊച്ചി ആലുവയിലെ വീട്ടിലെത്തി.

കേസില്‍ അഴിമതിയും പണമിടപാടും നടന്നതിന് കൃത്യമായ രേഖകള്‍ ഉള്‍പ്പടെ ലഭിച്ചെന്നും ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനും അറസ്റ്റ് ചെയ്യാനും വിജിലന്‍സ് ഒരുങ്ങുന്നുവെന്നുമുള്ള വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞ് എവിടെയാണെന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതേസമയം, പാലം പണിയുമായി ബന്ധപ്പെട്ട് എടുത്ത എല്ലാ തീരുമാനങ്ങളും നയപരം മാത്രമായിരുന്നുവെന്നാണ് ഇബ്രാഹിംകുഞ്ഞ് പറയുന്നത്. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട്, മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്കായി അദ്ദേഹം നിയമോപദേശം തേടിയെന്നാണ് സൂചന.

ഇതുവരെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നോട്ടീസൊന്നും കിട്ടിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി.

Top