തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യ കൂടി വരുന്നത് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം മുന്നോട്ട് വെച്ച് നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 15 കര്‍ഷകര്‍ ജീവനൊടുക്കിയെന്നാണ് കൃഷിമന്ത്രി സുനില്‍ കുമാര്‍ അടിയന്തര പ്രമേയത്തിന് മറുപടിയായി സഭയില്‍ പറഞ്ഞത്. ഇടുക്കിയില്‍ പത്ത് കര്‍ഷകരും വയനാട്ടില്‍ അഞ്ച് കര്‍ഷകരുമാണ് ജീവനൊടുക്കിയത്.
കര്‍ഷകര്‍ക്ക് എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കര്‍ഷകവായ്പയ്ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.